നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
ഏതപൂര്‍വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്ര മുഖബിംബം
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
തങ്കമുരുകും നിന്റെ മെയ്യ് തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലാഷത്താലെണ്ണ പകരുമ്പോള്‍
ചെത്തിപ്പൂം ചോപ്പില്‍ തത്തും
ചുണ്ടിന്‍ മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റേ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
മേടമാസ ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതികൈകള്‍
നിന്റെയോമല്‍ പാവാട തുമ്പുലയ്ക്കുമ്പോള്‍
ചാഞ്ചക്കം ചെല്ല കൊമ്പില്‍
ചിങ്കാര ചേലില്‍ മെല്ലെ
താഴമ്പൂവായ് തുള്ളുമ്പോള്‍
നീയെനിക്കല്ലേ നിന്‍ പാട്ടെനിക്കല്ലേ
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
ഏതപൂര്‍വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്ര മുഖബിംബം
No comments:
Post a Comment