Sunday, October 11, 2009

എത്രയോ ജന്മമായ്

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
അത്രമേല്‍ ഇഷ്ടമായി നിന്നെ എന്‍ പുണ്യമേ
ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികള്‍

കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും എന്‍ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു

പൂവിന്റെ നെഞ്ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
അത്രമേല്‍ ഇഷ്ടമായി നിന്നെ എന്‍ പുണ്യമേ
ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികള്‍

No comments: