(അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീ ആരു നീ ദേവതേ) 2
(മലരമ്പന്‍ വളര്‍ത്തുന്ന മന്ദാര വനികയില്‍
മധു മാസം വിരിയിച്ച മലരാണോ) 2
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന | 2
മരതക മാണിക്യ മണിയാണോ
അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീ ആരു നീ ദേവതേ
(പൂമണി മാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്ക്ക് വന്നൊരു പൂവാണോ) 2
കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി | 2
കടഞ്ഞു കടഞ്ഞെടുത്തമൃതാണോ
അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീ ആരു നീ ദേവതേ
No comments:
Post a Comment