Sunday, October 11, 2009

പ്രാണ സഖി ഞാന്‍

പ്രാണ സഖീ..പ്രാണ സഖീ..
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍

എങ്കിലുമെന്നോമാലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ് മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍

പൊന്തി വരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍ വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍ ചന്ദന മണി മന്ദിരത്തില്‍
സുന്ദര വസന്ത രാവിന്‍ ഇന്ദ്ര നീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ | 2
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍

No comments: