Sunday, October 11, 2009

അനുരാഗിണി ഇതാ


അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ | 2

ഒരു രാഗ മാലയായി ഇതു നിന്റെ ജീവനില്‍

അണിയൂ അണിയൂ

അഭിലാഷ പൂര്‍ണിമേ

അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

(കായലിന്‍ പ്രഭാത ഗീതങ്ങള്‍

കേള്‍ക്കുമീ തുഷാര മേഘങ്ങള്‍) 2

നിറമേകും ഒരു വേദിയില്‍

കുളിരോലും ശുഭ വേളയില്‍

പ്രിയദേ…

മമ മോഹം നീ അറിഞ്ഞോ | 2

അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

(മൈനകള്‍ പദങ്ങള്‍ പാടുന്നു

കൈതകള്‍ വിലാസമാടുന്നു) 2

കനവെല്ലാം കതിരാകുവാന്‍

എന്നുമെന്റെ തുണയാകുവാന്‍

വരദേ …

അനുവാദം നീ തരില്ലേ | 2

അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

ഒരു രാഗ മാലയായി ഇതു നിന്റെ ജീവനില്‍

അണിയൂ അണിയൂ

അഭിലാഷ പൂര്‍ണിമേ

അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍




ഹൃദയം കൊണ്ടെഴുതുന്ന കവിത

(ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ ) 2
അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരതെറ്റു വരുത്താതിരുന്നാല്‍
അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം | 2
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹന വര്‍ണങ്ങളാല്‍ എഴുതണം നമ്മള്‍
വര്‍ഷം കൊണ്ടും വസന്തം കൊണ്ടും
വേനലില്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ


പ്രാണ സഖി ഞാന്‍

പ്രാണ സഖീ..പ്രാണ സഖീ..
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍

എങ്കിലുമെന്നോമാലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ് മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍

പൊന്തി വരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍ വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍ ചന്ദന മണി മന്ദിരത്തില്‍
സുന്ദര വസന്ത രാവിന്‍ ഇന്ദ്ര നീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ | 2
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍

മറന്നിട്ടുമെന്തിനോ മനസ്സില്‍.

(മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം ) 2
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍ മഞ്ഞു കാലത്തെ സ്നേഹതീരം | 2
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം

അറിയാതെ ഞാനെന്റെ പ്രണയത്തെ
വീണ്ടുമെന്‍ നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടൊതുങ്ങി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന | 2
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു | 2
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകള്‍ മൂളി പഠിച്ചിരുന്നു
മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയെ
മാറോടമാര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ | 2
എത്രയോ സ്നേഹിച്ചിരുന്നിരുന്നു | 2
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍ മഞ്ഞു കാലത്തെ സ്നേഹതീരം | 2
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം


എത്രയോ ജന്മമായ്

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
അത്രമേല്‍ ഇഷ്ടമായി നിന്നെ എന്‍ പുണ്യമേ
ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികള്‍

കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും എന്‍ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു

പൂവിന്റെ നെഞ്ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
അത്രമേല്‍ ഇഷ്ടമായി നിന്നെ എന്‍ പുണ്യമേ
ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികള്‍

സുഖമാണീ നിലാവ്

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് | 2
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂഞ്ചിറകില്‍ പറന്നുയരാം കുളിരലയില്‍ നനഞ്ഞലിയാം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ

ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍
കുസൃതിയുമായ് മറഞ്ഞവനെ
ചിരിച്ചുടഞ്ഞു നിന്‍ കരിവളകള്‍
വെറുതെ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയ നിമിഷം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ

ഓര്‍മ്മയിലെ പൂകണി കൊതുമ്പ്
പൊന്‍ തുഴയാല്‍ തുഴഞ്ഞവളെ
എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം
പകുത്തെടുക്കാനണഞ്ഞവനെ
എനിക്ക് വേണം ഈ കനിമനസ്സു
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂഞ്ചിറകില്‍ പറന്നുയരാം കുളിരലയില്‍ നനഞ്ഞലിയാം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ


ജൂണിലെ നിലാമഴയില്‍

ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളെ | 2
ഒരു ലോലമാം നറുതുള്ളിയായ് | 2
നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം
ജൂണിലെ നിലാമഴയില്‍
മഴയില്‍.. മഴയില്‍… മഴയില്‍..

പാതി ചാരും നിന്റെ കണ്ണിന്‍ നീല ജാലകമോ
മാഞ്ഞു പോകും മാരിവില്ലിന്‍ മൗന ഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മയില്‍ വെറുതെ തുറന്നു തന്നു നീ
നനഞു നില്‍ക്കുമഴകെ.. നീ എനിക്ക് പുണരാന്‍ മാത്രം

നീ മയങ്ങും മഞ്ഞു കൂടെന്‍ മൂക മാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യ മോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോല്‍ ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കും ഉയിരേ.. നീ എനിക്ക് മുകരാന്‍ മാത്രം
ജൂണിലെ നിലാമഴയില്‍
മഴയില്‍.. മഴയില്‍… മഴയില്‍..

ഒരു ചെമ്പനീര്‍..

(ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല) 2
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്

ഒരു ചെമ്പനീര്‍…

തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തുമായ് ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ് നിന്നെ തലോടുന്നതായ്

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല

നിലാവിന്റെ നീലഭസ്മ..

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
ഏതപൂര്‍വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്ര മുഖബിംബം
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ

തങ്കമുരുകും നിന്റെ മെയ്യ് തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലാഷത്താലെണ്ണ പകരുമ്പോള്‍

ചെത്തിപ്പൂം ചോപ്പില്‍ തത്തും
ചുണ്ടിന്‍ മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റേ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
മേടമാസ ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതികൈകള്‍
നിന്റെയോമല്‍ പാവാട തുമ്പുലയ്ക്കുമ്പോള്‍

ചാഞ്ചക്കം ചെല്ല കൊമ്പില്‍
ചിങ്കാര ചേലില്‍ മെല്ലെ
താഴമ്പൂവായ് തുള്ളുമ്പോള്‍
നീയെനിക്കല്ലേ നിന്‍ പാട്ടെനിക്കല്ലേ

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ട് കുണുങ്ങി നില്‍പ്പവളെ
ഏതപൂര്‍വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്ര മുഖബിംബം

അനുരാഗ ഗാനം.....

(അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീ ആരു നീ ദേവതേ) 2

(മലരമ്പന്‍ വളര്‍ത്തുന്ന മന്ദാര വനികയില്‍
മധു മാസം വിരിയിച്ച മലരാണോ) 2
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന | 2
മരതക മാണിക്യ മണിയാണോ
അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീ ആരു നീ ദേവതേ

(പൂമണി മാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്ക്ക് വന്നൊരു പൂവാണോ) 2
കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി | 2
കടഞ്ഞു കടഞ്ഞെടുത്തമൃതാണോ
അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീ ആരു നീ ദേവതേ

ഇന്നലെ മയങ്ങുമ്പോള്‍...........

(ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണികിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു ) 2
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന | 2
മാതള പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ | 2
ഓമനേ നീയെന്റെ അരികില്‍ വന്നു | 2
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണികിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണികിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

(പൌര്‍ണമി സന്ധ്യ തന്‍ പാലാഴി നീന്തി വരും
വിണ്ണിലെ വെണ്‍ മുകില്‍ കൊടി പോലെ ) 2
തങ്ക കിനാവിങ്കല്‍ ഏതോ സ്മരണ തന്‍ | 2
തംബുരു ശ്രുതി മീട്ടി നീ വന്നു | 2
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണികിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

(വാനത്തിന്‍ ഇരുളില്‍ വഴി തെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ ) 2
മൂട് പടമണിഞ്ഞ മൂക സങ്കല്‍പം പോലെ | 2
മാടി വിളിക്കാതെ നീ വന്നു | 2
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണികിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു.........

അരികില് നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി (2)


രാത്രി മഴ പെയ്തു തോര്‍ന്ന നേരം,കുളിര്‍-
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില് പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന് ചാരെ ചിലച്ച നേരം (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാ‍മാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പ്പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )